Thursday, December 13, 2007

കൂട്ടുപക്ഷി...


പഴയൊരു പാട്ടിന്‍റെ സ്മൃതിയെനിക്കേകി
എന്നെപിരിയുമോ? കൂട്ടുപക്ഷീ..
ഈ വഴിയമ്പലചുമരില്‍ മുഖം ചേര്‍ത്തു-
നിന്നെ ഞാനെന്നുമോര്‍ത്തിരിക്കും.......

ജാലക വാതില്‍ തുറന്നു ഞാന്‍
പുലര്‍മഞ്ഞുവീഴുന്ന വഴിനോക്കി നില്‍ക്കും
നീ വരുമെന്നു വെറുതെ കൊതിച്ചു നില്‍ക്കും
പഴയൊരു കഥയുടെ നോവെനിക്കേകി
പിരിയുവാനാകുമോ കൂട്ടുപക്ഷി.......

ഒരു രാവു കൂടി പുലര്‍ന്നാല്‍ നന്ദി തന്‍
ഒരുവാക്കു ചൊല്ലികടന്നുപോകും നീ.....

കൊച്ചു കുസൃതികളോര്‍ത്തു പരസ്പരം
കൊഞ്ജിക്കളിയാര്‍ത്തു ചിരിച്ചതും
നീറും മനസുമായ് വേപഥു പൂണ്ടതും
കൊച്ചു വഴക്കിനൊടുവില്‍ കരഞ്ഞതും
ഓര്‍മ്മകള്‍ നന്ദിയെന്നൊരു വാക്കില്‍
മുറിച്ചെന്നെ പിരിഞ്ഞു നീ യാത്രയാകും

ഒരു വേള നിന്നോര്‍മ്മയില്‍ നീറിയെന്‍
ജന്മമിവിടെയൊടുങ്ങിയേക്കാം......
അല്ലെങ്കില്‍ ഒരു നഷ്ടസ്മൃതിയുമായ് നോവോടെ
ഇനിയുമീ യാത്ര തുടര്‍ന്നുവെന്നും വരാം....

എന്നെക്കുറിച്ചുള്ള സ്മൃതികള്‍ക്കു മീതെ നീ
മറവിതന്‍ കംബളം നീര്‍ത്തിയേക്കം....
ഒരു പഴയ പാട്ടുപോല്‍ കഥപോലെയൊരുവേള
വെറുതെയൊരോര്‍മ്മയായ് മാറിയെക്കാം....

പഴയൊരു പാട്ടിണ്ടെ സ്മൃതിയെനിക്കേകി
എന്നെപ്പിരിയുമെന്‍ കൂട്ടുപക്ഷി.....
ഓര്‍മ്മതന്‍ മുള്‍ക്കാടിനുള്ളില്‍ കുരുങ്ങിയെന്‍
ഹൃദയം മുറിഞ്ഞുനിണം വാര്‍ന്നൊഴുകവേ...

പാടാന്‍ മറന്നൊരാ പാട്ടുകള്‍ പാടുവാന്‍
പറയാന്‍ മറന്നൊരാ കഥകള്‍ തുടരുവാന്‍
തമ്മില്‍പ്പിണങ്ങുവാന്‍ കൊന്‍ജ്ജിച്ചിരിക്കുവാന്‍
വീണ്ടുമൊരിക്കലീ വഴിയമ്പലത്തിണ്ടെ
കൊച്ചുമണ്‍കൂട്ടില്‍ നാമൊന്നിച്ചു ചേരുമോ?

8 comments:

ഉപാസന || Upasana said...

മലയാളം ബ്ലോഗ് ലോകത്തേക്ക് ഉപാസനയുടെ സ്വാഗതം
കവിത വളരെ നന്നായിട്ടുണ്ട്...
:)
ഉപാസന

ഓ. ടോ: താഴെയുള്ള ലിങ്കുകള്‍ നോക്കുക. അവ മലയാളം ബ്ലോഗ് അഗ്രഗേറ്റരുകള്‍ ആണ്. മറ്റുള്ള ബ്ലോഗേഴ്സിന്റെ സൃഷ്ടികള്‍ അവിടെ കാണാം...
അങ്ങിനെ അവ വായിച്ച് കമന്റിട്ട് മുന്നേറുക.

http://thanimalayalam.org/index.jsp

http://www.chintha.com/malayalam/blogroll.php

സംശയങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ചോദിക്കുക. എന്റെ മെയില്‍ ഐഡി എന്റെ പ്രൊഫൈലില്‍ കിട്ടും

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം, കൂട്ടുകാരീ...

തുടക്കം ഗംഭീരമായി, കേട്ടോ.

നല്ല കവിത! നല്ല വരികള്‍‌.

കവിത എന്നു പറയുന്നതിനേക്കാള്‍‌ ഒരു ലളിതഗാനം പോലെ മനോഹരം എന്നു പറയുന്നതാകും ഉചിതമെന്നു തോന്നുന്നു.
:)

josephjohn said...

ഓര്‍മ്മകള്‍
മരിക്കുമോ
മറവിതന്‍
കംബളം നീര്‍ത്തിയാലും

josephjohn said...
This comment has been removed by the author.
Unknown said...

Good Luck & best wishes

May god bless u

ഹാരിസ്‌ എടവന said...

i wrote this lines one year
i dint publish this.
when i see your poem
i would like to comment this lines.
your poem is really nice and nostalgic
i would like to sing your poem also.

ഒരിക്കല്‍ക്കൂടി നമുക്കൊന്നു കലഹിച്ചിടാം
ഇണങ്ങാന്‍ കൊതിച്ചു നടന്നിടാം
ഇടക്കൊരു ഒളിക്കണ്ണാല്‍ നോക്കിടാം
പറഞ്ഞു തീരാതെ നടന്നിടാം
പിരിഞ്ഞിടുമ്പോള്‍ പറയാന്‍ മറന്ന വാക്കിനായി
പുലരും വരെ തിരഞ്ഞിടാം.....................

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്നെക്കുറിച്ചുള്ള സ്മൃതികള്‍ക്കു മീതെ നീ
മറവിതന്‍ കംബളം നീര്‍ത്തിയേക്കം....
വരികളിലെ വ്യാഖ്യാനങ്ങള്‍ നന്നായിരിക്കുന്നു.
ആശംസകള്‍ നേരുന്നൂ.

യാഥാര്‍ത്ഥ്യന്‍ - (vsk.krishnan) said...

നല്ല ആസ്വാദനം, എന്റെ കവിതകള്‍ യാഥാര്‍ത്യനില്‍ കാണാം. അഭിപ്രായം പ്രതീക്ഷിക്കുന്നു